ദിവസവും മുട്ട ശീലമാക്കേണ്ട… ഒരാഴ്ചയില്‍ കഴിക്കാവുന്നത് ഇത്രമാത്രമാണ്

ഹെല്‍ത്ത് ഡസ്ക്
Friday, August 16, 2019

പോഷകഗുണങ്ങളേറെ ഉള്ളതാണ് മുട്ട. വൈറ്റമിനും പ്രോട്ടീനും ഏറെ അടങ്ങിയിട്ടുള്ളതു കൊണ്ടു തന്നെ ഒഴിച്ചുകൂടാനാകാത്ത ഒരു ഭക്ഷണമായാണ് മുട്ടയെ കണക്കാക്കുന്നതും. കേട്ടിട്ടില്ലേ അധികമായാൽ അമൃതും വിഷമെന്ന് അതു തന്നെയാണ് ഇക്കാര്യത്തിലും പറയാനുള്ളത്.

മുട്ടയുടെ മഞ്ഞക്കുരുവില്‍ മാത്രം 180-300മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 300മില്ലിഗ്രാം കൊളസ്‌ട്രോള്‍ മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ എന്നിരിക്കെ മുട്ടയിലെ കൊളസ്‌ട്രോള്‍ അളവ് ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമാകും. ഇതിനര്‍ത്ഥം മുട്ട പൂര്‍ണ്ണമായി ഒഴിവാക്കണം എന്നല്ല. മറിച്ച്‌ കഴിക്കുന്ന മുട്ടയുടെ അളവ് ക്രമീകരിക്കുകയാണ് വേണ്ടത്.

ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്ക് ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ഒരു മുട്ട വീതം കഴിക്കാവുന്നതാണ്. ഹൃദ്രോഗമോ എല്‍ഡിഎല്‍ കൊളസ്‌ട്രോളോ ഉള്ള ആളുകള്‍ ആഴ്ചയില്‍ മൂന്നിലധികം മുട്ട കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ പറയുന്നു.കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട വീതം കഴിക്കാമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

×