New Update
Advertisment
കുവൈറ്റ് സിറ്റി: സുഡാന്‍ സ്വദേശിയുടെ മൂന്ന് വിരലുകള്‍ മുറിച്ചെടുത്ത ഈജിപ്ത് സ്വദേശിയെ കുവൈറ്റില്‍ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മില്‍ നടന്ന കലഹത്തിനിടെയാണ് സംഭവം നടന്നത്.
ഉടന്‍ തന്നെ സുഡാന്‍ സ്വദേശിയെ ഫര്‍വാനിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിരലുകള്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തു. ജലീബ് അല്‍ ഷൂയൂഖിലെ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ നാടു കടത്തും.