കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈദ് ആഘോഷിച്ച് കുവൈറ്റ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, May 13, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈദ് ആഘോഷിച്ച് സ്വദേശികളും വിദേശികളും. രാവിലെ 5.12-ന് നടന്ന ഈദ് പ്രാര്‍ത്ഥനയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നമസ്‌കാരങ്ങള്‍.

വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും നമസ്‌കാരത്തിന് ശേഷമുള്ള ഈദ് പ്രഭാഷണത്തില്‍ കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാനും ആരോഗ്യമുന്‍കരുതല്‍ പാലിക്കാനും വിവിധ ഇമാമുകള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഈദ് നമസ്‌കാരത്തിന് ശേഷം നൂറുക്കണക്കിന് ആളുകള്‍ വിവിധ സെമിത്തേരികളില്‍ സന്ദര്‍ശനം നടത്തി. പ്രിയപ്പെട്ടവരുടെ കബറുകള്‍ സന്ദര്‍ശിച്ചു.

×