Advertisment

മാസപ്പിറവി കണ്ടില്ല; കേരളത്തിലും ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഞായറാഴ്ച

New Update

publive-image

Advertisment

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ചെറിയപെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാരും കേരള ഹിലാല്‍ കമ്മറ്റിയും അറിയിച്ചു. പെരുന്നാള്‍ നമസ്‌ക്കാരം വീടുകളില്‍ തന്നെയായിരിക്കും.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍, വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ കെ. അബൂബക്കര്‍ സലഫി, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിച്ചു.

ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഞായറാഴ്ച

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍. ഒമാനില്‍ നാളെ മാസപ്പിറവി ദൃശമാവുകയാണെങ്കില്‍ ഞായറാഴ്ച്ചയും അല്ലെങ്കില്‍ തിങ്കളാഴ്ച്ചയുമാകും പെരുന്നാള്‍.

Advertisment