New Update
/sathyam/media/post_attachments/Pbc623mtnHiikzKriZt4.jpg)
തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാറ്റിന്‍കരയിലും പാലമൂട്ടിലുമുള്ളവര്‍ക്കാണ് കടിയേറ്റത്. ഞായറാഴ്ചയും തിങ്കളാഴ്ച വൈകുന്നേരവുമായാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ചിറ്റാറ്റിന്‍കരയിലുള്ള പ്രഭാവതി (70), ഗോകുല്‍രാജ് (18), പൊടിയന്‍ (58), ലിനു (26) എന്നിവര്‍ക്കും പാലമൂട്ടിലുള്ള നാലുപേര്‍ക്കുമാണ് കടിയേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും, വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Advertisment
പ്രഭാവതിയുടെ ചെവിക്ക് ഗുരുതര പരിക്കേറ്റു. കാലിനും കടിയേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു യുവാവിന്റെ മൂക്കിനും ചുണ്ടിനും താടിക്കും പരിക്കേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us