ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ഇസാം കബ്ബാനി കമ്പനിയിലെ മലയാളി സംഘടനയായ "ഇക്മ" സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നി ൽ വെച്ച്, പ്രശസ്ത ജീവകാരുണ്യപ്രവർത്തകനും, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനറുമായ ഷിബുകുമാറിനെ ആദരിച്ചു .
/sathyam/media/post_attachments/NjUmeMIa4w6wnAwh0WoW.jpg)
ഫൈസലിയ ഫാം ഹൗസിൽ വച്ച് നടത്തിയ ഇഫ്‌താർ വിരുന്നിൽ, ഇക്മ സെകട്ടറി ലെജീഷ് സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷപ്ര സംഗം നടത്തിയ ഇക്മ പ്രസിഡന്റ് വർക്കി ശാമുവേൽ, ഇന്നത്തെ കാലഘട്ടത്തിൽ മാതാപിതാക്കൾ നേരിടുന്ന പ്രശ്നങ്ങളും പ്രവാസി കൾ അൽപ സമയം അവർക്കായി നീക്കിവെക്കേണ്ട ആവശ്യക തയെ കുറിച്ച് സംസാരിച്ചു.
ഇക്മയുടെ അംഗം ആയിരുന്ന അഖിൽ വത്സനെ കേസ് പിൻവലി ച്ചു നാട്ടിൽ കയറ്റി വിടാനും, പാസ്പോർട്ട് നഷ്ടപ്പെട്ടിട്ടും റിയാദിൽ നിന്ന് EC ലഭ്യമാക്കുവാനും ശ്രീ. ഷിബുകുമാർ നൽകിയ വിലപ്പെട്ട സേവനങ്ങൾ ഇക്മ അനുസ്മരിച്ചു. അദ്ദേഹത്തിനുള്ള ഉപഹാരം ലെജീഷ് സമ്മാനിച്ചു.
തുടർന്ന് മറുപടിപ്രസംഗത്തിൽ ഇന്ത്യൻ എംബസിയുടെ അംഗീ കൃത വോളന്റീർ കൂടിയായ ശ്രീ. ഷിബുകുമാർ, പ്രവാസികൾ ഇന്ന് സൗദിയിൽ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ചു.
ഇക്മ അഡ്വൈസറി ബോർഡ് അംഗം ശ്രീ. റെക്‌സി വാസ് ഇഫ്‌താർ സന്ദേശം നൽകി. അഡ്വൈസറി ബോർഡ് അംഗം ശ്രീ. സഫീർ നസറു ദീൻ , വൈസ് പ്രസിഡന്റ് ആന്റണി എന്നിവർ ആശംസ പ്രസംഗം നടത്തി.മുൻ പ്രസിഡന്റ് ശ്രീ. തസീബ് ഖാൻ നന്ദി പറഞ്ഞു..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us