New Update
Advertisment
കൊച്ചി : പുന്നമറ്റത്ത് പിഡിപി നേതാവിൻ്റെ വീട്ടിൽ വോട്ട് ചർച്ചയ്ക്കെത്തിയ എൽദോ എബ്രഹാമിനെ നാട്ടുകാർ തടഞ്ഞതായി റിപ്പോർട്ട് . ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പുന്ന മറ്റത്തെ ചിറ്റേത്ത് കോളനിയിലാണ് സംഭവം.
പിഡിപി നേതാവിൻ്റെ വീട്ടിലായിരുന്നു പി ഡി പി ജില്ലാനേതാക്കളുമായി രഹസ്യ കൂടികാഴ്ച. സ്ഥലം വെള്ളം കയറി മുങ്ങിയിട്ട് നാളിത് വരെ ഇവിടെ തിരിഞ്ഞ് നോക്കാതിരുന്നെന്ന് പറഞ്ഞു എം എൽ എ യുടെ വാഹനം ഇവിടെ എത്തിയതോടെ നിരവധി സ്ത്രീകളടക്കം വാഹനം തടയാനെത്തി.
വെള്ളം കയറിയിട്ട് തിരിഞ്ഞ് നോക്കാത്ത ആൾ എത്തിയത് സ്ത്രീകൾ ചൂണ്ടികാട്ടിയതോടെ വലിയ ബഹളമായി. തന്റെ വീട്ടിൽ പലരും വരുമെന്ന് പിഡിപി നേതാവ് പറഞ്ഞതോടെ നാട്ടുകാർ കൂവി.
ഒടുവിൽ എംഎൽഎക്ക് ഇവിടെനിന്നും മടങ്ങേണ്ടിവരികയായിരുന്നു.
മത നേതാക്കളുമായുള്ള ചർച്ച വേണ്ടെന്ന് സി പി ഐ യും സി പി എമ്മും പരസ്യ നിലപാട് എടുത്തിരുന്നുവത്രെ .