മുഖ്യമന്ത്രിയെ സ്വീകരിക്കുവാൻ പാലായിൽ എൽഡിഎഫ് ഒരുങ്ങി. പിണറായി വിജയൻ തിങ്കളാഴ്ച പാലായിൽ

New Update

publive-image

പാലാ: പാലാ ഉപതെരഞ്ഞെപ്പിന്റെ വിജയശില്പി കേരള മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ മാണിക്കായി തിങ്കളാഴ്ച പാലായിൽ പ്രചാരണത്തിനെത്തും. തിങ്കൾ രാവിലെ 9 മണിക്ക് കൊട്ടാരമറ്റം കെ.എം മാണി സ്മാരക മുനിസ്സിപ്പൽ പ്രൈവറ്റ് ബസ് സ്റ്റേഷനിൽ പ്രസംഗിക്കും.

Advertisment

മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടി വൻ വിജയമാക്കുവാൻ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. എൽഡിഎഫ് പാലായിൽ നടത്തുന്ന കോർണർ യോഗങ്ങൾക്ക് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി യുടെ പ്രചാരണം.

വൻ ജനപങ്കാളിത്തം ഉറപ്പാക്കി മുഖ്യമന്തിയുടെ പ്രചാരണ യോഗ oവിജയിപ്പിക്കുവാൻ പ്രദേശിക കമ്മിറ്റികളും പ്രവർത്തനം സജീവമാക്കി. പ്രചാരണ സമിതി ചെയർമാൻ ഫിലിപ്പ് കുഴികുളം, സെക്രട്ടറി ലാലിച്ചൻ ജോർജ്, കൺവീനർ ബാബു.കെ.ജോർജ്, അഡ്വ.ജോസ്. ടോം, ഔസേപ്പച്ചൻ തകിടിയേൽ, ബെന്നി മൈലാടൂർ, പീറ്റർ പന്തലാനി, നിർമ്മല ജിമ്മി, ആന്റോ പടിഞ്ഞാറേക്കര, ഡോ. ഷാജി, പി.എം. ജോസഫ്, ആർ.ടി മധുസൂധനൻ, അഡ്വ. സണ്ണി ഡേവിഡ്, പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ.വി.ടി.തോമസ്, കുര്യാക്കോസ് ജോസഫ്, സിബി തോട്ടുപുറം, കെ.എസ്.രമേശ് ബാബു എന്നിവർ പ്രസംഗിച്ചു.

pala news
Advertisment