ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി പ്രഥമയോഗം ശനിയാഴ്ച

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 22, 2021

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം ജനുവരി 23 ശനിയാഴ്ച രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് ചേരുമെന്ന് ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.

തുടര്‍ന്ന് രാവിലെ 11ന് കെപിസിസി ഭാരവാഹിയോഗം ചേരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. എഐസിസി നിരീക്ഷകരായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറിമാരായ പി.വിശ്വനാഥന്‍, പി.മോഹന്‍, ഐവാന്‍ ഡിസൂസ തുടങ്ങിയവര്‍ പങ്കെടുക്കും.

എഐസിസി നിരീക്ഷകരോടൊപ്പം രാവിലെ 8.30ന് എംപിമാരും എംഎല്‍എമാരും കെപിസിസി ആസ്ഥാനത്ത് പ്രഭാതഭക്ഷണത്തോടൊപ്പം ചര്‍ച്ച നടത്തും.

×