Advertisment

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ വൈദ്യുതി ഭവനുമുമ്പിൽ എ ഐ ടി യു സി പ്രതിഷേധ സമരം നടത്തി

New Update

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ മെയ് 11ന് എ ഐ ടി യു സി യുടെ നേതൃത്വത്തിൽ ദേശിയ പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായി കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) യുടെ നേതൃത്വത്തിൽ പാലക്കാട് വൈദ്യുതി ഭവനു മുന്നിൽ പ്രതിഷേധ സമരം നടത്തി.

publive-image

തൊഴിൽ സമയം 12 മണിക്കൂർ ആക്കാനുള്ള നീക്കം ഉപേക്ഷിക്കുക,എല്ലാതൊഴിലാളികൾക്കും മുന്നൂ മാസത്തേക്ക് 7500 രൂപ വിധം അനുവദിക്കുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക,വെട്ടി കുറച്ച വേതനം പുനസ്ഥാപിക്കുക, ക്ഷാമബത്ത മരവിപ്പിച്ച ഉത്തരവ് പിൻവലിക്കുക, മൈഗ്രൻറ് ആക്ട് 1979 ശക്തിപ്പെടുത്തി നടപ്പിലാക്കുക, ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ മടക്ക് യാത്രയും ഭക്ഷണവും നൽകുക, പൊതുവിതരണം ശക്തിപ്പെടുത്തുക, ഉപാധികളില്ലാതെ എല്ലാവർക്കും സൗജന്യ റേഷൻ അനുവദിക്കുക, ഉജ്വല ഗ്യാസ് പദ്ധതിയിൽ അസംഘടിത തൊഴിലാളികളെയും ഉൾപ്പെടുത്തുക, ആശ-അങ്കൺവാടി ജീവനക്കാർക്ക് കോവിഡ് സുരക്ഷ സാധനങ്ങൾ അനുവദിക്കുക, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലാളികളേയും ജീവനക്കാരേയും അഭിവാദ്യം ചെയ്ത് അംഗീകരിക്കുക, ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് മാസ്ക്, സോപ്പ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കുക,

പി എം കെയർ ഫണ്ട് സുതാര്യവും കാര്യക്ഷമവും നിയമപരവും ആക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തിയത്.

ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ പ്രതിഷേധം ഉത്ഘാടനം ചെയ്തു.ഡിവിഷൻ സെക്രട്ടറി മണി കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ശശിധരൻ, ഗഫൂർ, അരുൺകുമാർ സംസാരിച്ചു, അൻവർ, സുനിൽകുമാർ എന്നിവർ നേതൃത്വം വഹിച്ചു.

electricity board prathishedam
Advertisment