/sathyam/media/post_attachments/hgF1dhvA2zbYGuW1VuTN.jpg)
തിരുവനന്തപുരം: വൈദ്യുതി ചാർജ് യൂണിറ്റിന് 10 പൈസ വർധിപ്പിച്ചത് ഈമാസത്തേക്കു മാത്രമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഏപ്രിലിൽ വൈദ്യുതി വാങ്ങാൻ അധികമായി ചെലവിട്ട തുക പിരിച്ചെടുക്കാനായാണ് നിലവിലെ വർധനവെന്നും ഇത് വരും മാസങ്ങളിൽ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഏപ്രിലിൽ വൈദ്യുതി വാങ്ങാൻ അധികമായി ചിലവിട്ടത് 26.55 കോടി രൂപയാണ്. ഫോർമുല പ്രകാരം യൂണിറ്റിന് 12.65 രൂപയാണ് ഓരോ യൂണിറ്റിനും അധികമായി ഈടാക്കേണ്ടത്. അധികമായി ചെലവായ തുക മുഴുവൻ പിരിച്ചെടുക്കേണ്ടതുണ്ട്. അതിന് വേണ്ടി മാത്രമാണ് ഈ വർധനവെന്നും സർ ചാർജായി ഏറ്റവും കുറച്ച് തുക പിരിച്ചെടുക്കുന്നത് കേരളമാണെന്നും മന്ത്രി വ്യക്തമാക്കി.