Advertisment

നഴ്സുമാരെ ആവശ്യമുണ്ടെന്ന വ്യാജ റിക്രൂട്ട്മെന്‍റുകളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈറ്റ്‌ ഇന്ത്യന്‍ എംബസി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : നഴ്സുമാരെ ആവശ്യമുണ്ടെന്ന വ്യാജ റിക്രൂട്ട്മെന്‍റുകളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്തിലെ ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ ആവശ്യമുണ്ടെന്ന ഓണ്‍ലൈനിലെ പ്രചാരണങ്ങള്‍ക്കെതിരെയാണ് ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്.

Advertisment

publive-image

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നവംബര്‍ രണ്ടാം വാരം ബെംഗളൂരുവില്‍ ഇന്‍റര്‍വ്യൂ നടത്തുമെന്ന് ദില്ലി ആസ്ഥാനമാക്കിയുള്ള സി എ ഇന്‍റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ പേരിലാണ് ഓണ്‍ലൈനില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയത്.

എന്നാല്‍ കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്ത്യന്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

kuwait kuwait latest
Advertisment