Advertisment

കനത്ത മഴയിലും കാറ്റിലും വീടുകൾ നശിക്കുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തവർക്ക് അടിയന്തര ധനസഹായം അനുവദിക്കണം - ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: കനത്ത മഴയിലും കാറ്റിലും വീടുകൾ നശിക്കുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു.

publive-image

കരൂർ പഞ്ചായത്തിലെ പയപ്പാർ, അന്ത്യാളം, കരൂർ വൈദ്യശാല, ഇടനാട്, കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളി, മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകര തുടങ്ങിയ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ ജോസ് കെ മാണി സന്ദർശിച്ചു.

publive-image

വീടുകൾ നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും അവരുടെ നാശനഷ്ടം വിലയിരുത്തി കാലതാമസം കൂടാതെ ധനസഹായം നൽകുന്നതിനു വേണ്ട നടപടി സ്വീകരിക്കണം.

ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, പഞ്ചായത്ത് മെമ്പർമാരായ ലിൻ്റൻ ജോസഫ്, ലിസമ്മ ബോസ്, ജെയ്സൺ പുത്തൻകണ്ടം, സിബി ഓടക്കൽ, ബേബി കുറുവതാഴെ തുടങ്ങിയവർ ജോസ് കെ മാണിക്ക് ഒപ്പമുണ്ടായിരുന്നു.

pala news
Advertisment