സത്യപ്രതിജ്ഞാചടങ്ങ് സുഗമമാക്കുന്നതിന് ട്രംപിന്റെ എമര്‍ജന്‍സി ഡിക്ലറേഷന്‍

New Update

വാഷിംഗ്ടണ്‍ ഡി.സി: ജനുവരി 20 ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് സുഗമമായി നടത്തുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ഹോമലാന്റ് സെക്യൂരിറ്റി ആന്‍ഡ് ഫെഡറല്‍ ഏജന്‍സി മാനേജ്‌മെന്റിന് പൂര്‍ണ്ണ അധികാരം നല്‍കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. ജനുവരി 11 മുതല്‍ 24 വരെയാണ് ഉത്തരവ് പ്രാബല്യത്തിലാകുക.

Advertisment

publive-image

ബൈഡന്‍ അധികാരമേല്ക്കുന്ന ജനുവരി 20-ന് വ്യാപകമായ പ്രകടനങ്ങളും, സംഘര്‍ഷാവസ്ഥയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയത്. ലോക്കല്‍ ഗവണ്‍മെന്റുമായി സഹകരിച്ച് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ഉത്തരവില്‍ പറയുന്നു.

കാപ്പിറ്റോള്‍ ബില്‍ഡിംഗിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളില്‍ അഞ്ചുപേര്‍ മരിക്കാനിടയായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കുന്നതിന് രാജ്യ തലസ്ഥാനത്തും, അമ്പത് സംസ്ഥാനങ്ങളിലും വിപുലമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

കോവിഡ് 19 വ്യാപകമാകുന്നതിന്റേയും കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന്റേയും സാഹചര്യം ഒഴിവാക്കുന്നതിന് തലസ്ഥാന നഗരിയിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്നും, വീടുകളില്‍ കഴിയണമെന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ മേയര്‍, വിര്‍ജീനിയ മേയര്‍, മേരിലാന്റ് ഗവര്‍ണര്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

emergnce declaration
Advertisment