തനിക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗമേതെന്ന് വെളിപ്പെടുത്തലുമായി എമി ജാക്‌സൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് എമി ജാക്‌സണും പ്രതിശ്രുത വരന്‍ ജോര്‍ജ് പനിയോട്ടും.

Advertisment

publive-image

ഗര്‍ഭകാലത്തുള്ള എല്ലാ ചിത്രങ്ങളും താരം തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗമേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എമി.

തനിക്ക് ആണ്‍ കുട്ടിയാണ് ജനിക്കാന്‍ പോകുന്നതെന്നാണ് വീഡിയോയിലൂടെ താരം വെളിപ്പെടുത്തുന്നത്. എമിയുടെ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.

27 വയസുള്ള താരം ഇപ്പോള്‍ ലണ്ടനിലാണ് താമസം. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു എമിയും ജോര്‍ജും തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

Advertisment