'നിലവിലെ സാഹചര്യങ്ങളെല്ലാം അവലോകനം ചെയ്തു; ചിലരെ പറഞ്ഞുവിടുകയല്ലാതെ വേറെ വഴികളില്ല' ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍

New Update

publive-image

ദുബായ്: ചില ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇതുസംബന്ധിച്ച് ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എത്രപേരെയാണ് പിരിച്ചുവിടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

Advertisment

'നിലവിലെ സാഹചര്യങ്ങളെല്ലാം ഞങ്ങള്‍ അവലോകനം ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന ചിലരോട് വിട പറയാതെ വഴിയില്ല'-എയര്‍ലൈന്‍ വ്യക്തമാക്കി.

സാഹചര്യങ്ങള്‍ തുടര്‍ച്ചയായി അവലോകം ചെയ്തുകൊണ്ടിരിക്കുകയാണെന്നും മറ്റുള്ളവരുടെ ജോലി സുരക്ഷിതമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

സര്‍വീസുകള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് എയര്‍ലൈന്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ 18 മാസമെങ്കിലും വേണ്ടിവരുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ മേയ് 10ന് പറഞ്ഞിരുന്നു.

Advertisment