പ്രവാസികൾക്ക് വീണ്ടും ആശങ്ക; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസുകൾ ആരംഭിക്കുന്നത് നീട്ടി എമിറേറ്സ്

New Update

publive-image

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. വെബ്‌സൈറ്റ് വഴിയാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്.

Advertisment

ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ സര്‍വീസുകള്‍ ഉണ്ടാകില്ല.

ജൂലൈ 31 വരെ സര്‍വീസ് നിര്‍ത്തിവെച്ചതായാണ് എമിറേറ്റ്‌സ് നേരത്തെ അറിയിച്ചരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടിയത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയര്‍‌വേയ്‍സും അറിയിച്ചിട്ടുണ്ട്.

ഇതോടെ ഓഗസ്റ്റ് ആദ്യം മുതലെങ്കിലും സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

NEWS
Advertisment