തൊഴിൽ പ്രതിസന്ധി; പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു

New Update

publive-image

Advertisment

പാലക്കാട്: തൊഴിൽ പ്രതിസന്ധി മൂലം പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്.

പൊന്നുമണിയെ ഇന്നലെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ രണ്ടിന് മരിച്ചു.

കൊവിഡ് പ്രതിസന്ധിയിൽ തൊഴിലില്ലാതായതാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വർണ്ണപ്പണയം, ചിട്ടി പിടിച്ചത് ഉൾപ്പടെ കടമുണ്ടായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മകൻ സുധിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.

NEWS
Advertisment