എതിര്‍ടീമിലെ കളിക്കാരന്റെ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം; ഡാര്‍നെല്‍ ഫിഷര്‍ എതിര്‍ടീമിലെ താരത്തിന്റെ സ്വകാര്യഭാഗങ്ങളില്‍ രണ്ടു തവണയും സ്പര്‍ശിച്ചത് മനപ്പൂര്‍വം ! വീഡിയോ പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് ഫുട്‌ബോള്‍ അസോസിയേഷനും; താരത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും

New Update

publive-image

ലണ്ടന്‍: എതിര്‍ടീമിലെ താരത്തിന്റെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡാര്‍നെല്‍ ഫിഷറിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഷെഫീല്‍ഡിനെതിരായ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. എതിര്‍ടീമിലെ കളിക്കാരനായ കല്ലം പാറ്റേഴ്‌സന്റെ സ്വകാര്യഭാഗങ്ങളില്‍ ഡാര്‍നെല്‍ ഫിഷര്‍ മനപ്പൂര്‍വം രണ്ടുതവണ കയറിപ്പിടിക്കുന്നത് കാമറകളില്‍ പതിഞ്ഞിരുന്നു.

Advertisment

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സംഭവം നടന്നത്. റഫറി ഡേവിഡ് വെബിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും ഫിഷറിനെതിരെയുള്ള നടപടി തീരുമാനിക്കുക.

ഈ വര്‍ഷമാദ്യം നടന്ന സമാനമായ സംഭവത്തില്‍ ഇംഗ്ലണ്ട് റഗ്ബി യൂണിയന്‍ ഇന്റര്‍നാഷണല്‍ താരമായ ജോ മാര്‍ലറിന് 10 ആഴ്ചത്തെ വിലക്ക് ലഭിച്ചിരുന്നു. വെയില്‍സ് ക്യാപ്റ്റന്‍ ആലുന്‍ വിന്‍ ജോണ്‍സിന്റെ സ്വകാര്യഭാഗങ്ങളിലായിരുന്നു ജോ മാര്‍ലര്‍ സ്പര്‍ശിച്ചത്. വിലക്ക് തന്നെയായിരിക്കും ഫിഷറിനെതിരെയും സ്വീകരിക്കുക.

ഓഗസ്റ്റില്‍ നടന്ന സൂപ്പര്‍ലീഗില്‍ കാസില്‍ഫോര്‍ഡിന്റെ താരമായ ലിയാം വാട്‌സിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച സെന്റ് ഹെലന്‍സിന്റെ താരമായ ടോമി മക്കിന്‍സണെ അഞ്ച് മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന സമാനമായ സംഭവത്തില്‍ കറ്റാലന്‍സ് ഡ്രാഗണ്‍സ് ഫോര്‍വേഡായ ജോയല്‍ ടോംകിന്‍സിനെ എട്ട് മത്സരങ്ങളില്‍ വിലക്കിയിരുന്നു.

Advertisment