എന്നും പൊന്നില്‍ മിന്നും...ഒരു പപ്പടവട പ്രേമത്തിലെ നാലാമത്തെ ഗാനം റിലീസായി

author-image
ഫിലിം ഡസ്ക്
New Update

publive-image

പാലക്കാട്:രസകരമായ പ്രണയകഥ നർമ്മത്തിൽ ചാലിച്ച് പറയുന്ന ഒരു പപ്പടവട പ്രേമത്തിലെ നാലാമത്തെ ഗാനവും റിലീസായി. പാട്ടുകള്‍ക്കേറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈ ഗാനം ചലച്ചിത്രതാരം ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. നിഷാന്ത് കെടമന രചിച്ച് രാജേഷ്ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ഗാനം ശ്രദ്ധേയ ഗായകരായ അന്‍വര്‍ സാദത്തും ശ്രീകാന്ത് കൃഷ്ണയുമാണ് ആലപിച്ചിരിക്കുന്നത്.

Advertisment

ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.നാല് കാമുകന്‍മാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്.സായിര്‍ പത്താന്‍,ആലിയ, നിഹ ഹുസൈന്‍,ബിജു കലാധര്‍, ശ്രീകാന്ത് കെ സി, കടയ്ക്കാമണ്‍ മോഹന്‍ദാസ്,കനകലത, പ്രിന്‍സ് മാത്യു,സന്തോഷ് കലഞ്ഞൂര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ബാനര്‍ -ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- ആര്‍ എം ആര്‍ ജിനു വടക്കേമുറിയില്‍, രചന, സംവിധാനം-സായിര്‍ പത്താന്‍, ഗാനരചന-കൈതപ്രം ദാമോദരന്‍ നമ്പൂതിരി,നിഷാന്ത് കെടമ ന,വാസു അരിക്കോട്.സംഗീതം- രാജേഷ്ബാബു കെ ശൂരനാട്, പശ്ചാത്തല സംഗീതം-രാജേഷ് ബാബു കെ ശൂരനാട് ,ഷിംജിത്ത് ശിവന്‍, ഗായകര്‍-പി കെ സുനില്‍കുമാര്‍,മഞ്ജരി,ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശിന്‍ കൃഷ്ണ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോയ് പേരൂര്‍ക്കട, മ്യൂസിക്ക് അറേഞ്ച്മെന്‍റ്സ് ആന്‍റ് അസോസിയേറ്റ് ഡയറക്ഷന്‍-ഷിംജിത്ത് ശിവന്‍, ക്യാമറ-പ്രശാന്ത് പ്രണവം.

Advertisment