സ്പൈഡര്‍മാനാനും കാമുകിയും ഇന്ത്യയിൽ; ആരാധകരെ ആവേശത്തിലാക്കി ടോം ഹോളണ്ട് ഇന്ത്യയിലെത്തിയത് നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍ട്രല്‍ ഉദ്ഘാടനത്തിന്റെ ഭാഗമാകാന്‍

author-image
Gaana
New Update

മുംബൈ : ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ ഹീറോ ആണ് സ്പൈഡര്‍മാൻ. സ്പൈഡര്‍മാനായി എത്തി സിനിമാ പ്രേമികളെ ഹരം കൊള്ളിച്ച ടോം ഹോളണ്ടിന് ഇന്ത്യയിലും ആരാധകർ ഏറെ ആണ്. ഇന്ത്യയിലെ ആരാധകരെ ആവേശത്തിലാക്കി ടോം ഹോളണ്ട് ഇന്ത്യയിലെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

Advertisment

publive-image

മുംബൈയിലെ സ്വകാര്യ വിമാനത്താവളത്തില്‍ നടിയും കാമുകിയുമായ സെന്‍ഡായയ്ക്ക് ഒപ്പമാണ് ടോം ഹോളണ്ട് വന്നിറങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും പ്രണയജോഡികളായ ഇരുവരും നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍ട്രല്‍ ഉദ്ഘാടനത്തിന്റെ ഭാഗമാകാന്‍ എത്തിയതാണെന്നാണ് സൂചന. മുംബൈയിലാണ് ചടങ്ങ് നടക്കുന്നത്.

സ്പൈഡര്‍മാന്‍: നോ വേ ഹോം താരങ്ങളായ സെന്‍ഡായയും ടോം ഹോളണ്ടും 2021 മുതലാണ് പ്രണയം പരസ്യമാക്കിയത്. 2016-ല്‍ പുറത്തിറങ്ങിയ സ്പൈഡര്‍മാന്‍ ഹോം കമിങ്ങിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്.

Advertisment