പഠാനിലെ വിവാദ ബിക്കിനിയിൽ വിശദീകരണം; ഗാനരം​ഗത്ത് ദീപിക ധരിച്ച വിവാദമായ കാവി ബിക്കിനി തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി പഠാൻ സംവിധായകൻ രംഗത്ത്

author-image
Gaana
New Update

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ ഇന്ത്യയിലെ മുഴുവൻ സിനിമാ പ്രേമികളുടെയും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 1000 കോടി കളക്‌ഷൻ നേടിയ ചിത്രം എന്നാൽ വിവാധങ്ങളിലും മുന്നിൽ തന്നെ ആയിരുന്നു.

Advertisment

publive-image

പഠാനിലെ ഒരു​ഗാനരം​ഗത്ത് ദീപിക ധരിച്ച ബിക്കിനിയുടെ കാവി നിറം വലിയ വിവാദങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർഥ് ആനന്ദ്.

ആ നിറം നല്ലതായിരുന്നു എന്നും കൂടുതലൊന്നും ചിന്തിച്ചില്ലെന്നും സിദ്ധാർഥ് ആനന്ദ് പറയുന്നു. 'ആ നിറം രസമായി തോന്നി. നല്ല വെയിലുള്ള സമയമായിരുന്നു അത്. പച്ച നിറത്തിലുള്ള പുല്ലിനും നീല നിറത്തിലുള്ള വെള്ളത്തിനുമൊപ്പം ഓറഞ്ച് നിറം വളരെ മനോഹരമായിരുന്നു എന്നാണ് സിദ്ധാർഥ് ആനന്ദ് വ്യക്തമാക്കിയത്.

പഠാന് ലഭിച്ച വരവേൽപ്പ് തന്നെയാണ് ബഹിഷ്കരണ ക്യാമ്പയിനുകൾ തെറ്റായിരുന്നു എന്നതിന്റെ തെളിവെന്നും സിദ്ധാർത്ഥ് പറയുന്നു. ഒരു നടനെയോ ഒരു സിനിമയെയോ ബഹിഷ്കരിക്കുന്നവർ ആ ചിത്രത്തെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിപ്പേരെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സംവിധായകൻ പറഞ്ഞു.

ജനുവരി 25ന് ആണ് പഠാൻ റിലീസ് ചെയ്തത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചിരുന്നു.

Advertisment