മുബൈ:ബോളിവുഡ് സൂപ്പര്‍താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവായ പോപ് സൂപ്പര്‍സ്റ്റാര്‍ നിക് ജോനാസും മകള്‍ മാള്‍ട്ടി മേരിക്കൊപ്പം മുബൈയിലെത്തിയാതായി റിപ്പോർട്ട്. മാള്‍ട്ടിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. അതുകൊണ്ട് തന്നെ മാൾട്ടിക്ക് പിന്നിലായിരുന്നു ക്യാമറ കണ്ണുകൾ മുഴുവനും.
ഇന്ന് ഉച്ചയ്ക്കാണ് പ്രിയങ്ക മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടില്‍ വച്ച് മകള്‍ക്കൊപ്പം ഇരുവരും ക്യാമറയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്.
2022 ജനുവരിയാലാണ് പ്രിയങ്കയും നിക് ജോനാസും സറോഗസിയിലൂടെ പെണ്‍കുഞ്ഞിൻ്റെ മാതാപിതാക്കളായത്. ജോനാസ് സഹോദരങ്ങളുടെ വോക്ക് ഓഫ് ഫെയിം ചടങ്ങിലാണ് പ്രിയങ്ക ആദ്യമായി മകളെ പരിചയപ്പെടുത്തിയത്. അതുവരെ മകളുടെ ഇമോജികൾ കൊണ്ട് മറച്ച ചിത്രങ്ങൾ മാത്രമാണ് നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്.