വളർത്തു മൃഗങ്ങൾ നമുക്ക് പ്രിയപെട്ടവയാണ്. കുടുംബത്തിലെ ഒരു അംഗത്തെ പോലെ വളർത്തു മൃഗങ്ങളെ കാണുന്നവരുണ്ട്. ഇത്തരത്തിൽ ഉള്ളവർക്ക് തങ്ങളുടെ വളർത്തു മൃഗങ്ങളെ നഷ്ട്ടമായാലോ? ഏറെ വേദനിപ്പിക്കുന്ന കാര്യമാണ് അത്. അവയെ കണ്ടെത്താൻ പരസ്യം നല്കുന്നവരെയും നാം കണ്ടിട്ടുണ്ട്.
/sathyam/media/post_attachments/boO9kTxH9BIsA8xJhu5X.jpg)
ഇത്തരത്തില്‍ കാണാതായ വളര്‍ത്തുനായയെ അന്വേഷിച്ച് ഒരു സ്ത്രീ നല്‍കിയ പരസ്യമാണിപ്പോള്‍ ചർച്ചയാവുന്നത്. കാണാതായ വളര്‍ത്തുമൃഗങ്ങളെ കണ്ടെത്താൻ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ഇവയുടെ ഉടമസ്ഥര്‍ പരസ്യം നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ യുഎസില്‍ നിന്നുള്ള ജെയ്ലീ ചോകെറ്റ് എന്ന സ്ത്രീ ഫേസ്ബുക്കിലൂടെ നല്‍കിയ പരസ്യത്തിന് വലിയൊരു പ്രത്യേകത ഉണ്ട്.
1.64 ലക്ഷം രൂപയാണ് നായയെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് ഇവര്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. സമ്മാനത്തുക കണ്ടതോടെ പലരും ഓണ്‍ലൈനായി തന്നെ ഇവരെ സഹായിക്കാൻ ഇറങ്ങിയിട്ടുണ്ട്. ഇവരുടെ രണ്ട് നായ്ക്കളെയാണ് കാണാതായത്. വീടിന്‍റെ പിൻമുറ്റത്ത് നില്‍ക്കവേ ഗേറ്റടക്കാൻ വിട്ടുപോയതോടെ നായ്ക്കള്‍ പുറത്തെത്തുകയും പിന്നീട് നഷ്ടപ്പെടുകയുമായിരുന്നു. എന്നാല്‍ ഇതില്‍ ഒരു നായയെ ഇവര്‍ക്ക് തിരിച്ചുകിട്ടി. രണ്ടാമത്തെ നായയെ കണ്ടെത്തുന്നതിനാണ് ഇവര്‍ ഏവരുടെയും സഹായം തേടിയിരിക്കുന്നത്.
നഷ്ടപ്പെട്ട നായയുടെ രൂപവും മറ്റ് സവിശേഷതകളുമെല്ലാം ഇവര്‍ പങ്കുവച്ചിട്ടുണ്ട്. എവിടെയെങ്കിലും കണ്ടെത്തിയാല്‍ തന്നെ അറിയിക്കുന്നപക്ഷം വാഗ്‍ദാനം ചെയ്ത സമ്മാനത്തുക നല്‍കാമെന്നാണ് ഇവര്‍ അറിയിക്കുന്നത്.