/sathyam/media/post_attachments/ANXKedawVXlD9SHFUMdb.jpg)
തൃശൂർ: "ഒരു തലയ് കാതൽ" ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി. പ്രശസ്ത സിനിമതാരം ഗിന്നസ്സ് പക്രു, സംവിധായകൻ വിജീഷ് മണി, തുടങ്ങിയ മലയാളത്തിലെ ഇരുപത്തിയഞ്ചോളം സിനിമതാരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ടൈറ്റിൽ റിലീസ് ചെയ്തത്.
"വൺ ലൗ" എന്ന മലയാളം മ്യൂസിക്കൽ ആൽബത്തിന് ശേഷം വിഷ്ണു രാംദാസ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് മ്യൂസിക്ക് വീഡിയോ ആണ് "ഒരു തലയ് കാതൽ".
വൺ ലൗ എന്ന മ്യൂസിക്കൽ ആൽബം യൂട്യൂബിൽ വൈറലായിരുന്നു. ലക്ഷകണക്കിന് ആളുകളാണ് യൂട്യൂബിൽ മ്യൂസിക് വീഡിയോ കണ്ടത്.
ഈ മ്യൂസിക്ക് വീഡിയോയുടെ നിർമാണം വഹിച്ചിരുന്നത് ഏ.ക്കെ. പ്രൊഡക്ഷൻസ് ആണ്.
സംവിധാനം- വിഷ്ണു രാംദാസ്, ഗാനരചന & സംഗീതം- ശ്യാം പ്രസാദ് & വിജയ് സഞ്ജിത്, ഛായാഗ്രഹണം- അക്ഷയ് ശ്രീകുട്ടൻ, എഡിറ്റിംഗ്- ജിനു സോമശേഖരൻ, സ്ക്രീൻ പ്ലേ- ഫാസിൽ വി സുബൈർ, പ്രോജക്റ്റ് ഡിസൈനർ- ആനന്ദ് കൊച്ചു വിഷ്ണു, ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത് ഉദയകുമാർ, സിംഗർ- രാഹുൽ രാജീവ്, പ്രോഗ്രാമിങ് & മിക്സ്- ശ്യാം ലാൽ, പ്രൊഡക്ഷൻ മാനേജർ- നന്ദഗോപാൽ എസ്, സ്റ്റിൽസ്- ജയന്ത് ജെ.എസ്, വസ്ത്രാലങ്കാരം- നിയാസ് പാരി, പി.ആർ.ഒ- മുബാറക്ക് പുതുക്കോട്, പബ്ലിസിറ്റി ഡിസൈൻ- വിഷ്ണു രാംദാസ് ഡിസൈൻസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us