Advertisment

ജിത്തു മാധവന്റെ 'ആവേശം' ഇരുപത്തിയഞ്ചു ദിനങ്ങൾ പിന്നിടുന്നു

ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തിയേറ്ററുകളിൽ മാത്രമല്ല, റീലുകളിലും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഗ്ലോബൽ ചാർട്ടുകളിൽപ്പോലും മുൻപന്തിയിലാണ് ആവേശത്തിലെ ഗാനങ്ങൾ.

author-image
മൂവി ഡസ്ക്
New Update
stykuytrtyui

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ജിത്തു മാധവന്റെ 'ആവേശം' ഇരുപത്തിയഞ്ചു ദിനങ്ങൾ പിന്നിടുന്നു. ഈ സീസണിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തിയേറ്ററുകളിൽ മാത്രമല്ല, റീലുകളിലും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഗ്ലോബൽ ചാർട്ടുകളിൽപ്പോലും മുൻപന്തിയിലാണ് ആവേശത്തിലെ ഗാനങ്ങൾ. ഈദ്- വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ആവേശത്തിന് പ്രേക്ഷകരിൽനിന്നും നിരൂപകരിൽനിന്നും ഒരേപോലെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് 'ആവേശം' നിർമ്മിച്ചിരിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന 'ആവേശം', ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.

സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റർ - വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മസ്ഹർ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ - മൊഹ്‌സിൻ ഖൈസ്, മേക്കപ്പ് - ആർജി വയനാടൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, പിആർഒ - എ.എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സ്നേക്ക് പ്ലാന്റ്.

avesham-movie-update
Advertisment