New Update
/sathyam/media/media_files/aWiuhzQL6aSmk0OauA2N.jpg)
മരണത്തെ വെല്ലുവിളിക്കുന്ന സ്റ്റണ്ടിൻ്റെ വീഡിയോയുമായെത്തി ആളുകളെ അമ്പരപ്പിച്ച് യുവാവ്. നിലത്ത് കിടക്കുന്ന യുവാവിന്റെ മുകളിലൂടെ മറ്റൊരു ചെറുപ്പക്കാരൻ ഭാരമുള്ള ബൈക്ക് കയറ്റിയിറക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഏതാണ്ട് 376 തവണയാണ് ഇത്തരത്തിൽ വാഹനം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങുന്നത്.
Advertisment
ഒരു ദിവസം മുമ്പ് പങ്കിട്ട വീഡിയോ ഇതിനോടകം 2.1 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. 69,000 ഓളം ലൈക്കുകളും ഷെയറും ലഭിക്കുകയും ചെയ്തിരിക്കുകയാണ്. ക്ലിപ്പിനോട് പ്രതികരിക്കുമ്പോൾ ആളുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തു. ചിലർ സ്തംഭിച്ചപ്പോൾ, കുറച്ചുപേർ സ്റ്റണ്ടുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് ആശങ്കാകുലരായിരുന്നു."ഒരു ലോക റെക്കോർഡിൻ്റെ പേരിൽ ഈ വ്യക്തി തൻ്റെ ജീവിതം നശിപ്പിച്ചേക്കാം,"എന്നത് ഉൾപ്പെടെയുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.