മക്കളാണ് ഇനി തന്റെ ഭാവിയും സന്തോഷവും, അവർ ഒപ്പം വേണം, നിയമപോരാട്ടം നടത്തും': ജയം രവി

പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയ്യാറാണ്.

author-image
മൂവി ഡസ്ക്
New Update
jayam

വിവാഹമോചന വാര്‍ത്തകൾക്കു പിന്നാലെ കുട്ടികളുടെ സംരക്ഷണാവകാശം ആവശ്യപ്പട്ട് നടന്‍ ജയം രവി(jeyam revi).  മക്കളാണ് ഇനി തന്റെ ഭാവിയും സന്തോഷവും. എന്റെ മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി എനിക്ക് വേണം. പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

Advertisment

ഇപ്പോള്‍ മക്കളുടെ കസ്റ്റഡിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയം രവി. മകനെ സിനിമയിലേക്ക് കൊണ്ടുവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. മൂത്ത മകന്‍ ആരവിനൊപ്പം ചേര്‍ന്ന് സിനിമ നിര്‍മിക്കണമെന്നും മകനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും രവി പറഞ്ഞു. മകനെ സിനിമയിലേക്ക് കൊണ്ടുവരണം എന്നതാണ് എന്റെ സ്വപ്നം. ആറ് വര്‍ഷം മുന്‍പ് ഞാന്‍ അവനൊപ്പം ടിക് ടോക്കില്‍ അഭിനയിച്ചു. അതാണ് എന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസം. വീണ്ടും അങ്ങനെയൊരു ദിവസത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്. - താരം കൂട്ടിച്ചേര്‍ത്തു.

ഭാര്യ ആരതിയുടെ ആരോപണങ്ങള്‍ക്കെതിരെ താരം രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ആരതി സമീപിച്ചു എന്നായിരുന്നു വാര്‍ത്തകളോട് രൂക്ഷമായ രീതിയിലാണ് താരം പ്രതികരിച്ചത്. താന്‍ രണ്ട് തവണ വക്കീല്‍ നോട്ടീസ് അയച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. അനുരഞ്ജനത്തിന് ശ്രമമുണ്ടായിരുന്നെങ്കില്‍ കാമുകിയെക്കുറിച്ച് വാര്‍ത്തകള്‍ വരുമായിരുന്നോ എന്നും താരം ചോദിച്ചു.

Advertisment