സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. കാര്‍ത്തിയുടെ പുതിയ സിനിമ മെയ്യഴകന്‍ നാളെ (സെപ്റ്റംബര്‍ 27) റിലീസാവുകയാണ്. ചിത്രം നിര്‍മിക്കുന്നതാവട്ടെ സഹോദരന്‍ സൂര്യയുടെയും ഭാര്യ ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2ഡി എന്‍റര്‍ടൈന്‍മെന്‍റസാണ്. ഇപ്പോഴിതാ ഇരു താരങ്ങളൊടൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ താരം ടൊവിനോ തോമസ്.
ടോവിനോയുടെ വാക്കുകള്‍
"ഒരു നടനാവാന്‍ ആഗ്രഹിച്ച വര്‍ഷങ്ങളില്‍ രണ്ടുപേരുടെയും അവരുടേതായ വഴികള്‍ എനിക്ക് പ്രചോദനവും നല്‍കിയിട്ടുണ്ട്. ഇന്ന് ഈ രണ്ട് മികച്ച അഭിനേതാക്കളുടെയും വ്യക്തിത്വങ്ങളുടെയും ഇടയില്‍ നില്‍ക്കുമ്പോള്‍ എന്‍റെ യാത്രയില്‍ അവരുടെ സ്വാധീനം എത്രമാണെന്ന് അംഗീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരെ കണ്ടുമുട്ടാന്‍ സാധിച്ചതിലും അവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതിലും സന്തോഷിക്കുന്നു. നാളെ റിലീസാവുന്ന 'മെയ്യഴകന്' എല്ലാവിധ ആശംസകളും" ടൊവിനോ കുറിച്ചു.
അതേസമയം ടൊവിനോ നായകനായ 'അജയന്‍റെ രണ്ടാം മോഷണം' മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ചിത്രം കുതിക്കുകയാണ്.