അങ്ങേയറ്റം ദൗര്‍ഭാഗ്യകരം, ക്ഷമ ചോദിച്ച് അല്ലു അര്‍ജുന്‍

author-image
ഫിലിം ഡസ്ക്
New Update
alludddd

പുഷ്പ ടു പ്രീമിയര്‍ ഷോ ദിനത്തില്‍ തിക്കിലും തിരക്കിലും അകപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് അല്ലു അര്‍ജുന്‍. പുഷ്പ 2 വിജയാഘോഷ ചടങ്ങിലാണ് ഹൈദരാബാദിലുണ്ടായ സംഭവങ്ങള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തിനേടിയിട്ടില്ലെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കിയത്.

Advertisment

'എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. പ്രീമിയര്‍ ഷോയ്ക്ക് വേണ്ടി തീയേറ്ററുകളില്‍ പോകുന്നത് കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ തുടരുന്ന കാര്യമാണ്. സന്ധ്യ തീയേറ്ററില്‍ നടന്നത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അന്ന് സിനിമയുടെ പാതിവഴിക്ക് ഞാന്‍ തീയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകില്ലായിരുന്നു. 

പക്ഷെ വലിയ തിക്കും തിരക്കും അനുഭവപ്പെടുമെന്ന് തീയേറ്റര്‍ മാനേജ്‌മെന്റ് പറഞ്ഞത് പ്രകാരമാണ് ഞാന്‍ പകുതിവഴിക്ക് പുറത്തിറങ്ങിയത്. അടുത്ത ദിവസം മാത്രമാണ് സംഭവിച്ചത് എന്താണെന്ന് അറിയാന്‍ കഴിഞ്ഞത്. വിവരം അറിഞ്ഞപ്പോള്‍ അത് എന്താണെന്ന് മനസ്സിലാക്കാന്‍ പോലും മണിക്കൂറുകള്‍ വേണ്ടിവന്നു. മാനസികമായി ആകെ തകര്‍ന്നു. എല്ലാവരും ബ്ലാങ്ക് ആയിപ്പോയി. സംവിധായകന്‍ സുകുമാര്‍ വളരെ വികാരാധീനനായി. ഞങ്ങളുടെ എല്ലാ ഊര്‍ജവും ഇല്ലാതായി. പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായതിനാലാണ് പ്രതികരിക്കാന്‍ പോലും സാധിക്കാതിരുന്നത്', അല്ലു അര്‍ജുന്‍ വ്യക്തമാക്കി.

Advertisment