കടവുളേ..അജിത്തേ' എന്ന വിളി തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു, ഇനി ആ വിളി വേണ്ട; നിലപാട് വ്യക്തമാക്കി അജിത്

author-image
ഫിലിം ഡസ്ക്
New Update
ajith-1024x538.jpg.webp

ചെന്നൈ: 'കടവുളേ..അജിത്തേ' എന്ന വിളി തന്നെ വല്ലാതെ അലോസരപ്പെടുത്തുവെന്നും ഇനി ആ വിളി വേണ്ടയെന്നും തമിഴ് സൂപ്പർ താരം അജിത് കുമാർ ആരാധകരോട് അഭ്യർഥിച്ചു.  പത്രപ്രസ്താവനയായാണ് അജിത് നിലപാട് വ്യക്തമാക്കിയത്.

Advertisment

കടവുളേ..അജിത്തേ' വിളി ഏറെ ശ്രദ്ധനേടുന്നത് അടുത്തിടെയാണ് '. സാമൂഹ്യ മാധ്യങ്ങളിൽ നിന്നും ആദ്യം ഉയർന്ന് കേട്ട വിളി അജിത് ആരാധകർ പൊതു ഇടങ്ങളിൽ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിരുന്നു. ആരാധക സ്നേഹം അതിരുകടന്നോടെ രൂക്ഷമായ പ്രതികരണവുമായി നടൻ രംഗത്തെത്തുകയായിരുന്നു.

"കുറച്ച് വൈകി, എങ്കിലും ഏറെ അലോസരപ്പെടുത്തുന്ന ഒരു കാര്യം പറയുന്നു. പ്രത്യേകിച്ചും, കെ....', 'അജിത്തേ' എന്ന മുദ്രാവാക്യം. വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും എന്റെ പേരിനൊപ്പം പരാമർശിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. പൊതു സ്ഥലങ്ങളിൽ ഇങ്ങനെ വിളിക്കുന്നത് ഉടൻ നിർത്തണം" എന്നാണ് അജിത് പ്രസ്താവനയിൽ പറയുന്നത്. നേരത്തെ 2021 ൽ, തന്നെ 'തല' എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.

Advertisment