റിലീസ് ചെയ്ത് ഒരു മാസം പിന്നിടും മുമ്പേ ആഗോളതലത്തില്‍ 200 കോടി നേടി മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്.
കേരളത്തിന് പുറത്തും വന്‍സ്വീകരണമാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തില്‍ ശ്രീനാഥ് ഭാസിയവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രമായി തന്നെ പരിഗണിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫലി.
ചിദംബരത്തിന്റെ ആദ്യത്തെ സിനിമ മുതല്‍ പല ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ കുഴിയില്‍ പോകേണ്ടത് ഞാനായിരുന്നു. പിന്നെ പല ചര്‍ച്ചകളുടെയും പുറത്ത് ആ സിനിമയ്ക്ക് ഒരു ബാധ്യതയായി മാറാന്‍ സാധ്യതയുള്ളതുകൊണ്ട് മാറിയതാണ്, ആസിഫലി പറഞ്ഞു.
യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫലിയുടെ വെളിപ്പെടുത്തല്‍.
വന്‍വിജയം നേടിയ കിഷ്‌കിന്ധാകാണ്ഡത്തിനു ശേഷം രേഖാചിത്രമാണ് ആസിഫലിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.