Advertisment

നടൻ പ്രഭാസ് വിവാഹിതനാകുന്നു; പോസ്റ്റുമായി മനോബാല വിജയബാലൻ

author-image
ഫിലിം ഡസ്ക്
New Update
prabhas Untitledpu

നടൻ പ്രഭാസ് വിവാഹിതനാകുന്ന വാര്‍ത്ത കുറേക്കാലമായി പ്രചരിക്കുന്നുണ്ട്. പലപ്പോഴും പ്രഭാസ് അതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്‍തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ തന്‍റെ എക്സ് ഹാൻഡിൽ പങ്കുവച്ച പോസ്റ്റ് നടൻ വിവാഹിതനാകുന്നു എന്ന അഭ്യൂഹത്തിന് തുടക്കമിട്ടിരിക്കുകയാണ്.

Advertisment

“പ്രഭാസ്” എന്ന് എഴുതി ഒരു വധുവിന്‍റെ ചിത്രമാണ് ട്വീറ്റിലുള്ളത്.ആരാണ് വധു എന്നതും ചിലര്‍ ഈ പോസ്റ്റിന് അടിയില്‍ തിരയുന്നുണ്ട്. പലരും പല നടിമാരുടെ പേരും തങ്ങളുടെ അഭിപ്രായമായി പറയുന്നുണ്ട്. ഇതില്‍ തന്നെ ബാഹുബലി നായിക അനുഷ്കയുടെ പേരും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാൽ പ്രഭാസിന്റെ ടീം അംഗങ്ങൾ ഇതിനെക്കുറച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അടുത്തിടെ നടൻ രാം ചരൺ, ബാലകൃഷ്ണ അവതാരകനായ അൺസ്റ്റോപ്പബിൾ എന്ന ചാറ്റ് ഷോയിൽ പ്രഭാസിന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

പ്രഭാസിന്റെ വിവാഹ ആലോചനകളെ കുറിച്ച് ബാലകൃഷ്ണ ചോദിച്ചപ്പോൾ, വധു ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഗണപവരം എന്ന പട്ടണത്തിൽ നിന്നുള്ള ആളായിരിക്കുമെന്നാണ് പറഞ്ഞത്.

മനോബാല വിജയബാലന്റെ ട്വീറ്റ് വൈറലായതോടെ രാം ചരണിന്റെ വാക്കുകളും ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. പ്രഭാസിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് രാം ചരൺ.

കല്‍ക്കിയാണ് പ്രഭാസ് അവസാനമായി അഭിനയിച്ച ചിത്രം. രാജസാബ് ആണ് അടുത്തതായി വരാന്‍ പോകുന്ന ചിത്രം. ഇതൊരു ഹൊറര്‍ കോമഡിയാണ് എന്നാണ് റിപ്പോര്‍ട്ട്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മേനോന്‍ നായിക വേഷത്തില്‍ എത്തുന്നുണ്ട്.

Advertisment