New Update
/sathyam/media/media_files/2025/01/13/kxhhC7JFdkv7exn7PhUG.jpg)
ചെന്നൈ: പേര് മാറ്റിയതായി നടൻ ജയംരവി. താരം തന്നെയാണ് തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ചത്. രവി മോഹൻ എന്ന തലക്കെട്ടിൽ താരം ഒരു കുറിപ്പ് പങ്കുവെച്ചു.
Advertisment
പുതിയ പ്രതീക്ഷകളുമായാണ് പുതുവർഷത്തെ വരവേറ്റതെന്നും ഈ സമയത്ത് തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് പറയാൻ ആ​ഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് പേര് മാറ്റത്തെക്കുറിച്ച് താരം പറഞ്ഞ്.
ഇന്ന് മുതൽ താൻ രവി മോഹൻ എന്ന് അറിയപ്പെടും എന്നും താരം പറഞ്ഞു. ഈ പേരിൽ തന്നെ ഇനി മുതൽ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും താരം പറഞ്ഞു. താരത്തിന്റെ തീരുമാനത്തിൽ വലിയ നിരാശയിലാണ് ആരാധകർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us