ആന്റണി വർഗീസ് നായകനാകുന്ന ദാവീദിന്റെ ടീസർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update
PEPPY

ആന്റണി വർഗീസ് നായകനാകുന്ന ദാവീദിന്റെ ടീസർ പുറത്തിറങ്ങി.ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ചിത്രം ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തും. ടീസറിന് സോഷ്യൽ മീഡിയകളിൽ വൻ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

Advertisment

സമ്പൂർണ്ണമായും ബോക്സിം​ഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആഷിഖ് അബു എന്ന ബോക്സർ കഥാപാത്രത്തെയാണ് ആന്റണി വർ​ഗീസ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനു വേണ്ടി ആന്റണി ശരീരഭാരം കുറയ്ക്കുകയും പ്രത്യേക പരിശീലനം നേടുകയും ചെയ്തിരുന്നു. ലിജോ മോളാണ് ദാവീദിൽ ആന്റണി വർഗീസിന്റെ നായികയായി എത്തുന്നത്.

സെഞ്ച്വറി മാക്‌സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, കിച്ചു ടെലസ്, ജെസ് കുക്കു, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംസ്ഥാന പുരസ്‌കാര ജേതാവ് ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സാലു കെ തോമസ് ആണ് ക്യാമറ.

 

ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് രാകേഷ് ചെറുമഠം, ആക്ഷന്‍ കൊറിയോഗ്രഫി പി സി സ്റ്റണ്ട്‌സ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ടീസര്‍ കട്ട് ലിന്റോ കുര്യന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജേഷ് പി വേലായുധന്‍, വസ്ത്രാലങ്കാരം മെര്‍ലിന്‍ ലിസബത്ത്, പ്രദീപ് കടക്കാശ്ശേരി, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് മിക്‌സിംഗ് കണ്ണന്‍ ഗണ്‍പത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, ലൈന്‍ പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുജിന്‍ സുജാതന്‍.

Advertisment