97-ാമത് ഓസ്കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇന്ത്യയുടെ പ്രതീക്ഷാ ചിത്രങ്ങളായിരുന്ന ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. ഇന്ത്യൻ അമേരിക്കൻ ഹിന്ദി ഷോർട്ട് ഫിലിം അനുജയ്ക്ക് ഓസ്‍കർ നാമനിർദ്ദേശമുണ്ട്.
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലാണ് നാമനിർദ്ദേശം. 14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരസ് പ്രഖ്യാപനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. മാര്‍ച്ച് രണ്ടിന് ഓസ്കാർ അവാര്‍ഡുകൾ പ്രഖ്യാപിക്കും.
ബ്ലെസി- പൃഥ്വിരാജ് ടീമിന്‍റെ ആടുജീവിതം, ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്‍ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്‍ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.
ഇത്തവണയും മലയാള സിനിമയ്‍ക്ക് നിരാശയാണ്. മലയാളത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന ഒരു ചിത്രമായിരുന്നു ആടുജീവിതം. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ആടുജീവിതം. ബ്ലസ്സിയുടെയും പൃഥ്വിരാജിന്റെയും ആടുജീവിതം 150 കോടി ക്ലബിലും ഇടംനേടിയിരുന്നു.