Advertisment

അതിശയിപ്പിക്കുന്ന ഷോട്ടുകളുമായി  ലോകോത്തര നിലവാരമുള്ള ടീസര്‍, സംവിധാനം ചെയ്തത് എന്റെ സ്വന്തം വരദ; എമ്പുരാനെ പ്രശംസിച്ച് പ്രഭാസ്

author-image
ഫിലിം ഡസ്ക്
New Update
emburan

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് റിലീസ് ചെയ്തത്.

Advertisment

ഇപ്പോഴിതാ എമ്പുരാന്‍ ടീസറിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്.

അതിശയിപ്പിക്കുന്ന ഷോട്ടുകളുമായി എമ്പുരാന്റെ ലോകോത്തര നിലവാരമുള്ള ടീസര്‍ കണ്ടു നോക്കൂ.. ചിത്രം സംവിധാനം ചെയ്തത് എന്റെ സ്വന്തം വരദയാണ്. അതും മോഹന്‍ലാല്‍ സാറിനെ നായകനാക്കി.

മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍’, എന്നാണ് പ്രഭാസ് കുറിച്ചത്. ഒപ്പം എമ്പുരാന്റെ ടീസറും ഷെയര്‍ ചെയ്തിട്ടുണ്ട്. പിന്നാലെ നന്ദി പറഞ്ഞ് പൃഥ്വിരാജും എമ്പുരാന്‍ ടീമും രംഗത്ത് എത്തി. ‘നന്ദി ദേവാ ഉടന്‍ നമുക്ക് കാണാം സഹോദരാ’, എന്നാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കിട്ട് കുറിച്ചത്.

Advertisment