Advertisment

ലൗ-ആക്ഷൻ ത്രില്ലറുമായി ദ്വിഭാഷയിൽ എത്തുന്ന സോമ്യ മേനോൻ്റെ 'സറ'; ആദ്യ ഗാനത്തിൻ്റെ ടീസർ പുറത്തിറങ്ങി; യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും

author-image
പി. ശിവപ്രസാദ്
Updated On
New Update
WATSAPP

മലയാളി താരം സൗമ്യ മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സറ'. തീർത്തും നായിക പ്രധാന്യമുള്ള ചിത്രം ലൗ-ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നാണ്. ആന്ധ്ര പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും. 

Advertisment

https://www.instagram.com/reel/DGDVr8lzcOL/?igsh=cDZ0azcyZDAxOWx6

ശ്രീ വായുപുത്ര എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ശശി ഭൂഷൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ശേരി ശ്രീപ്രിയ, ഗൺ റെഡ്ഡി, വെങ്കടേശ്വർ റെഡ്ഡി, അയ്യൂബ് ഹുസ്സൈൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിലെ ആദ്യഗാനത്തിൻ്റെ ടീസർ പുറത്തിറങ്ങി.

WATSAPP

ഓം പ്രകാശ്പോത്തൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ദസാരി തേജ ആണ് എഡിറ്റർ. അഭി എഡ്വേർഡ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം.

WATSAPP

പോസ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ഈ ഫാമിലി- ആക്ഷൻ എന്റർടെയ്നർ ഏപ്രിൽ മാസത്തിൽ റിലീസിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Advertisment