Advertisment

കൊച്ചി ബ്ലൂ ടൈഗേഴ്സ് അനുവാദമില്ലാതെ റഹ്മാൻ്റെ സംഗീതം ഉപയോഗിച്ചു; നിയമനടപടിക്ക് ആടുജീവിതം ടീം

തങ്ങളുടെ ഔദ്യോഗിക ഗാനം എന്ന നിലയിലാണ് 'കൊച്ചി ബ്ലൂ ടൈഗേഴ്‌സ്' ഹോപ് പുറത്തിറക്കിയത്.

New Update
hope song goat life

കൊച്ചി: കേരള ക്രിക്കറ്റ് ലീ?ഗ് ടീമായ 'കൊച്ചി ബ്ലൂ ടൈഗേഴ്‌സ്' അനുമതിയില്ലാതെ എ.ആര്‍. റഹ്‌മാന്റെ സംഗീതം ഉപയോഗിച്ചുവെന്ന് 'ആടുജീവിതം' സിനിമയുടെ നിര്‍മാതാക്കള്‍. പൃത്വിരാജ് നായകനായ ആടുജീവിതത്തില്‍ റഹ്‌മാന്‍ ഈണം നല്‍കിയ 'ഹോപ്' എന്ന പ്രൊമോ ഗാനം 'കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സിന്റെ പരാതി.

Advertisment

സംഭവത്തിനെതിരെ നിര്‍മാതാക്കള്‍ നിലവില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അതേസമയം യുകെ ആസ്ഥാനമായ ഒരു കമ്പനിക്ക് തങ്ങള്‍ ഗാനത്തിന്റെ അവകാശം കൈമാറിയിട്ടുണ്ടെങ്കിലും അത് എഡിറ്റ് ചെയ്യാനോ, റീമിക്‌സ് ചെയ്ത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനോ അനുമതി നല്‍കിയിട്ടില്ലെന്ന് 'ആടുജീവിതം' നിര്‍മാതാക്കള്‍ പറയുന്നു.എന്നാല്‍ 'കൊച്ചി ബ്ലൂ ടൈഗേഴ്‌സ്' ടീമിന്റെ ഉടമയായ സുബാഷ് ജോര്‍ജിന്റെ കമ്പനിക്ക് തന്നെയാണ് വിഷ്വല്‍ റൊമാന്‍സ് ഗാനത്തിന്റെ അവകാശം കൈമാറിയത്. അതേസമയം ഗാനം ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് കാണിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് വിഷ്വല്‍ റൊമാന്‍സ് നോട്ടീസ് അയച്ചിട്ടുണ്ട്.

തങ്ങളുടെ ഔദ്യോഗിക ഗാനം എന്ന നിലയിലാണ് 'കൊച്ചി ബ്ലൂ ടൈഗേഴ്‌സ്' ഹോപ്  പുറത്തിറക്കിയത്. പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി ഭാഷകളില്‍ പുറത്തിറങ്ങിയ ആല്‍ബത്തിന്റെ മലയാളം പതിപ്പാണ് നിലവില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഔദ്യോഗിക ഗാനമായി പുറത്തിറക്കിയത്. ഇതാദ്യമായാണ് മലയാളം പതിപ്പ് മാത്രമായി പുറത്തിറക്കുന്നത്. അതേസമയം ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് പതിപ്പുകള്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞിരുന്നു.

ലോക ജനശ്രദ്ധയാകര്‍ഷിച്ച ആടുജീവിതത്തിലെ ഹോപ് എന്ന പ്രൊമോ ?ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രതീക്ഷ എന്ന ആശയമാണ് ഗാനം പങ്കുവെയ്ക്കുന്നത്. ആടുജീവിതം സിനിമയിലെ ഏതാനും രംഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗാനത്തില്‍ എ.ആര്‍ റഹ്‌മാനും അഭിനയിച്ചിട്ടുമുണ്ട്. ആലാപനവും എ.ആര്‍ റഹ്‌മാന്‍ തന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്.

 

Advertisment