ഷോർട്ഫിലിമുകളിലൂടെ "ജോമി ജോസ് കൈപ്പാറേട്ട് "കരുതൽ" എന്ന സിനിമയുടെ സംവിധായകനായി മലയാള സിനിമയിലേക്ക്

New Update
wrtr

കോട്ടയം : ജോമി ജോസ് കൈപ്പാറേട്ട് "കരുതൽ" എന്ന സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്താണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.  

Advertisment

നഴ്‌സിംഗാണ് ജോമിയുടെ പ്രൊഫഷനെങ്കിലും സാമൂഹ്യപ്രസക്തിയുള്ള നിരവധി ഷോർട്ഫിലിമുകൾ കഥയെഴുതി സംവിധാനം ചെയ്യുകയും വിവിധ ഫെസറ്റിവലുകളിൽ അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ഫിലിം ഫെസ്റ്റിവൽ അവാർഡ് 2020, കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ഫിലിം അവാർഡ് 2020, കെ.സി.വൈ.എം ജനപ്രിയ ഷോർട്ഫിലിം അവാർഡ് 2020, ഐ.എച്.എൻ.എ ഓസ്‌ട്രേലിയൻ അവാർഡ് 2023, ഇന്ത്യൻ ഫിലിം ഹൗസ്- മികച്ച സംവിധായകൻ അവാർഡ് 2023, ഐക്കൺസ് ഓഫ് എക്സല്ലൻസ് അവാർഡ് 2023, ജാഷ്നെ ടാലന്റ് ഫിലിം അവാർഡ് 2024, ഏഷ്യൻ ഇന്റെർനാഷൻ ഷോർട്ഫിലിം അവാർഡ് 2024 തുടങ്ങിയ അവാർഡുകളാണ് ഷോർട്ഫിലിം മേഖലയിൽ നിന്നും ഇതിനോടകം ജോമി ജോസ് കൈപ്പാറേട്ട് കരസ്ഥമാക്കിയത്. 

മികച്ചൊരു പ്രാസംഗികനായ ജോമി ജോസ് കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ കെസിവെൽ  അതിരൂപത ജനറൽ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഉഴവൂർ കൈപ്പാറേട്ട് ജോസ് & മേരി ദമ്പതികളുടെ മകനാണ്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറയുടെ ആകുലതകളും നാട്ടിലെ വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന മാതാപിതാകളെ തേടി കടന്നു വരുന്ന സീരിയൽ കില്ലേഴ്സിൻ്റെയും, അവരുടെ ഇരകളുടേയും കഥ പറയുന്ന '"കരുതൽ" എന്ന ചിത്രത്തിന്റെ പ്രമേയം.

 പ്രശസ്ത ഛായാഗ്രാഹകൻ സാബു ജെയിംസ് ആണ് തിരക്കഥയും സംഭാഷണവും എഴുതി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂർ, ഏറ്റുമാനൂർ, പുതുവേലി, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോക്കേഷനുകളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

പ്രശാന്ത് മുരളി, സിബി തോമസ്, സുനിൽ സുഖദ, കോട്ടയം രമേഷ്, സ്റ്റീഫൻ ചെട്ടിക്കൻ, RJ സുരാജ്, തോമസ്കുട്ടി അബ്രാഹം, മനു ഭഗവത്, ജോ സ്റ്റീഫൻ, റോബിൻ സ്റ്റീഫൻ, വിവിഷ് വി റോൾഡൻ്റ്, ജോസ് കൈപ്പാറേട്ട്, ഷിജോ കുര്യൻ, റിജേഷ് കൂറാനാൽ, ടോമി ജോസഫ്,മാത്യു മാപ്ലേട്ട്, ബെയ്ലോൺ എബ്രാഹം,ഐശ്വര്യ നന്ദൻ, മോളി പയസ്, സ്മിതാ ലൂക്ക്, മായാറാണി, ഷെറിൻസാം , നയന എലിസ, സരിത തോമസ്, അൻവി രെജു, ദിയാന റഹിം കെ.എം , ബിജിമോൾ സണ്ണി, ജിഷാ മനീഷ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.

അസോ.ഡയറകടർ-സുനീഷ് കണ്ണൻ, അസ്സോ.ക്യാമറാമാൻ - വൈശാഖ് ശോഭന കൃഷ്ണൻ , ക്രീയേറ്റീവ് പ്രൊഡ്യൂസർ- സ്റ്റീഫൻ ചെട്ടിക്കൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശാലിൻ കുര്യൻ ഷീജോ പഴേമ്പള്ളിൽ, ലൈൻ പ്രൊഡ്യൂസർ- റോബിൻ സ്റ്റീഫൻ പുത്തൻമണ്ണത്ത്, സഹ. നിർമാതാക്കൾ- മാത്യു മാപ്പിളേട്ട്, ജോ സ്റ്റീഫൻ, ടോമി ജോസഫ്, സ്റ്റീഫൻ മലേമുണ്ടക്കൽ, കൺട്രോളർ-പിആർഒ ബെയ്ലോൺ എബ്രഹാം, ചമയം- പുനലൂർ രവി & അനൂപ് ജേക്കബ്, ഡിസൈനർ- അൽഫോൻസ് ട്രീസ പയസ്. ഏപ്രിൽ-മെയ് മാസത്തിൽ സിനിമ തീയേറ്ററുകളിൽ എത്തും.