തെന്നിന്ത്യയിൽ വമ്പൻ ഹിറ്റായിട്ടും ലോകയ്ക്ക് ഹിന്ദിയിൽ തിളക്കം കുറഞ്ഞതിന് പിന്നിൽ...

ലോക ചാപ്റ്റർ-1 ചന്ദ്ര  ഹിന്ദിയിൽ പിന്നോട്ട് പോകാൻ കാരണമെന്താണെന്ന് ട്രേഡ് അനലിസ്റ്റ് ഗിരീഷ് വാങ്കഡെ  വിലയിരുത്തുന്നു

author-image
ഫിലിം ഡസ്ക്
New Update
lokah chandra

മുംബൈ: ദുൽഖർ സൽമാൻ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ നായികയായ ലോക: ചാപ്റ്റർ 1 ചന്ദ്ര ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം ഇപ്പോൾ ആദ്യ പതിനാല് ദിവസങ്ങൾ പൂർത്തിയാക്കി, ഒരു പ്രധാന ബോക്സ് ഓഫീസ് നാഴികക്കല്ല് പിന്നിടുകയും  പ്രധാന വാണിജ്യ വിജയമെന്ന സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ലോക മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും  സൂപ്പർ ഹിറ്റായിട്ടും ഹിന്ദിയിൽ വേണ്ടത്ര തിളങ്ങാനായില്ലെന്നാണ് റിപ്പോർട്ട്.

Advertisment

മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ലോക ചാപ്റ്റർ-1 ചന്ദ്ര, ദക്ഷിണേന്ത്യ മുഴുവൻ  റെക്കോർഡ് കളക്ഷനുമായി തകർത്തോടുകയാണ്.  ആദ്യം മലയാളത്തിൽ മാത്രം റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. മികച്ച അഭിപ്രായ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം ദിവസം തെലുങ്കിലേക്കും മൂന്നാം ദിവസം തമിഴിലേക്കും വ്യാപിച്ചു. ഇവിടെനിന്നും ലഭിച്ച വളരെ ശക്തമായ പ്രതികരണമാണ് നിർമ്മാതാക്കൾ ഹിന്ദിയിൽ റിലീസ് ചെയ്യാൻ കാരണമായത്. ആദ്യ പ്രീമിയറിന് ഒരു ആഴ്ച കഴിഞ്ഞ് സെപ്റ്റംബർ 4 ന് ചിത്രം ഹിന്ദിയിൽ  റിലീസ്  ചെയ്തു.

 ഹിന്ദിയിൽ  ലോക പിന്നോട്ട് പോകാൻ കാരണമെന്താണെന്ന് ട്രേഡ് അനലിസ്റ്റ് ഗിരീഷ് വാങ്കഡെ  വിലയിരുത്തുന്നു. കേരളത്തിൽ ലോകയുടെ റിലീസിന് ശേഷം ഒരു ആഴ്ച കഴിഞ്ഞതിന് ശേഷമാണ് ഹിന്ദിയിൽ ഈ ചിത്രം റിലീസിനായി എത്തിയതെന്ന് ​ഗിരീഷ് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സിനിമയെ കുറിച്ച് വളരെ കുറഞ്ഞ പ്രൊമോഷനാണ് സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയതെന്നും അദ്ദേഹം വിമർശനം ഉന്നയിക്കുന്നു. ഇക്കാരണത്താൽ തന്നെ  നാല് ദിവസങ്ങളിൽ വെറും 1.25 കോടി രൂപ മാത്രമേ നേടിയുള്ളൂ  ​ഗിരീഷ് വാങ്കഡെ ചൂണ്ടിക്കാണിച്ചു.  ചുരുക്കത്തിൽ, വൈകിയ പാൻ-ഇന്ത്യൻ റിലീസ്, ദുർബലമായ ഹിന്ദി മാർക്കറ്റിംഗ് എന്നിവ ആദ്യകാല വരുമാനത്തെ പരിമിതപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.

Advertisment