/sathyam/media/media_files/2025/10/15/pankaj-2025-10-15-16-14-23.jpg)
മുംബൈ: ബി ആർ ചോപ്രയുടെ മഹാഭാരതം സീരിയലിലെ കർണന്റെ വേഷത്തിലൂടെ പ്രശസ്തനായ നടൻ പങ്കജ് ധീർ അന്തരിച്ചു.
പങ്കജ് കുറച്ചുകാലമായി ക്യാൻസറുമായി പോരാടുകയായിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് രോഗം വീണ്ടും പിടിപെട്ടു. ഇത് ആരോഗ്യനില വഷളാക്കി. പിന്നാലെ ഒരു വലിയ ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിരുന്നു.
ധീറിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചുകൊണ്ട് സിൻടിഎഎ (സിനി & ടിവി ആർട്ടിസ്റ്റസ് അസോസിയേഷൻ) അദ്ദേഹത്തിന്റെ മരണം സ്ഥരീകരിച്ച് പത്രകുറിപ്പ് പുറത്തിറക്കി.
'സനം ബേവഫ', 'ബാദ്ഷാ' തുടങ്ങിയ നിരവധി സിനിമകളിലും 'ചന്ദ്രകാന്ത', 'സസുരൽ സിമർ കാ' തുടങ്ങിയ ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
'മൈ ഫാദർ ഗോഡ്ഫാദർ' എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യുകയും സംവിധായകനായും ധീർ പ്രവർത്തിച്ചിട്ടുണ്ട്. അഭിനയ് ആക്ടിംഗ് അക്കാദമി അദ്ദേഹം സ്ഥാപിച്ചു.