ജിത്തു ജോസഫ് – ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘മിറാഷ്’ നാളെ മുതൽ തിയേറ്ററുകളിലേക്ക്

ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് മിറാഷ്. ഒആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു

New Update
mirash

കൊച്ചി: ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് മിറാഷ്.  ഒആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അപർണ ആർ തറക്കാട് രചിച്ച കഥയ്ക്ക് ജിത്തു ജോസഫും ശ്രീനിവാസ് അബ്രോളും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Advertisment

സതീഷ് കുറുപ്പാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ സഹകരണത്തോടെ നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എക്സ്പിരിമെൻ്റ്‌സ് എന്നിവരാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ.

malayalam film
Advertisment