/sathyam/media/media_files/2025/09/10/pk-2025-09-10-17-30-56.jpg)
കൊച്ചി: തെന്നിന്ത്യയിൽ ലോക വൻ ഹിറ്റായതോടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേയ്ക്ക് കുതിച്ച കല്യാണി പ്രിയദർശനെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
പ്രിഥ്വിരാജിനൊപ്പമുള്ള കല്യാണിയുടെ പഴയകാല ചിത്രമെന്ന രീതിയിൽ പ്രചരിക്കുന്ന ഒരു ചിത്രത്തിന്റെ വാസ്തവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രൊഡക്‌ഷൻ കൺട്രോളറും പൃഥ്വിരാജിന്റെ കുടുംബ സുഹൃത്തുമായ സിദ്ധു പനയ്ക്കൽ.
ചിത്രത്തിൽ പൃഥ്വിരാജിന്റെ കൂടെയുള്ളത് കല്യാണി അല്ലെന്നും തന്റെ മകൻ അരുൺ സിദ്ധാർത്ഥനാണെന്നും സിദ്ധു പനക്കൽ വ്യക്തമാക്കുന്നു.
അരുണിന്റെ കല്യാണനിശ്ചയം കഴിഞ്ഞ വേളയിൽ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും മല്ലിക സുകുമാരന്റെയും കൂടെ നിൽക്കുന്ന അരുണിന്റെ പഴയ കാല ചിത്രങ്ങൾ സിദ്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് പിന്നീട് കല്യാണിയോടൊപ്പം പൃഥ്വിരാജ് എന്ന പേരിൽ പ്രചരിച്ചത്.
പൃഥ്വിരാജിന്റെ കൂടെ നിൽക്കുന്ന സിദ്ധു പനയ്ക്കലിന്റെ മകൻ അരുണിന്റെ ചിത്രമാണ് കല്യാണി പ്രിയദർശനാണെന്ന് പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായത്.
പൃഥ്വിരാജിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കണ്ണട വച്ച, മുടി ബോയ് കട്ട് അടിച്ച ഒരു കുഞ്ഞു പെൺകുട്ടി കല്യാണി ആണെന്ന തരത്തിലായിരുന്നു പ്രചാരണം. അതോടെ ആരാധകർ ഈ ഫോട്ടോ ഏറ്റെടുത്തതോടെ നിമിഷങ്ങൾക്കകം ഫോട്ടോ വലിയതോതിൽ വൈറലാകുകയും ചെയ്തു.