/sathyam/media/media_files/2025/08/29/onam-song-2025-08-29-19-33-59.jpg)
ഓണത്തിന്റെ ആവേശത്തോടൊപ്പം പുതുമ നിറച്ചൊരു ഗാനവിരുന്നുമായി കുമ്പിൾ ക്രിയേഷൻസ്. മൂന്നര വയസ്സുകാരൻ കുട്ടൂസിന്റെ നിഷ്കളങ്കമായ ശബ്ദത്തിൽ ആലപിച്ച ‘ദാവണി പൊന്നോണം’ എന്ന ഓണഗാനം പ്രേക്ഷകർക്ക് മുന്നിലെത്തി.
ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഋതിക സുധീറും കുഞ്ഞുമിടുക്കനായ കുട്ടൂസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേറിട്ട രചനയും സംഗീതവും ചേർന്നിരിക്കുന്ന ഈ ഗാനം പ്രേക്ഷകർ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു.
ജോസ് കുമ്പിളുവേലിൽ രചിച്ച ഗാനത്തിന്റെ സംഗീതവും സംവിധാനവും നിർവഹിച്ചത് ഷാന്റി ആന്റണി അങ്കമാലിയാണ്.
ഓണപ്പാട്ടിന്റെ സവിശേഷതകളെ കുട്ടിക്കാലത്തിന്റെ സൗന്ദര്യവുമായി ചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. പ്രവാസി ഓൺലൈൻ മുഖേന പുറത്തിറങ്ങിയ ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഓണത്തിന്റെ പാവനമായ ചിങ്ങക്കാലത്ത്, കുടുംബസമേതം കേൾക്കാവുന്ന മനോഹരമായ ഗാനമായി ‘ദാവണി പൊന്നോണം’ മാറുമെന്ന് സൃഷ്ടാക്കൾ പ്രതീക്ഷിക്കുന്നു.
ഗാനം കുമ്പിൾ ക്രിയേഷൻസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്. https://www.youtube.com/watch?v=yKibVlq9KGw