മധുരപ്രതികാരമോ..?  മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും ഒന്നാം വിവാഹവാര്‍ഷികത്തിനു മുമ്പ് വിവാഹിതയായി സാമന്ത റൂത്ത് പ്രഭു

author-image
മൂവി ഡസ്ക്
New Update
5ed44726-dcf7-4a33-98f6-ad087184c416

മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടെ ഒന്നാം വിവാഹവാര്‍ഷികത്തിനു മുമ്പ് പുനര്‍വിവാഹിതയായി സാമന്ത റൂത്ത് പ്രഭു. അതൊരു മധുരപ്രതികാരമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Advertisment

കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍, ലിംഗ ഭൈരവി ദേവിസന്നിധിയില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് സാമന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായത്.

Gd96H43XIAAOP2R

സാമന്തയുടെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള ആദ്യ വിവാഹ വാര്‍ഷികത്തിന് മൂന്നു ദിവസം മുമ്പായിരുന്നു സാമന്തയുടെ വിവാഹം. 

തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ സാമന്ത പങ്കുവയ്ക്കുകയും ചെയ്തു. ദമ്പതികള്‍ വിവാഹമോതിരം കൈമാറുന്നതും ആചാരപ്രകാരമുള്ള ചടങ്ങുകളില്‍ ഏര്‍പ്പെടുന്നതിന്റെയും ചിത്രങ്ങളാണ് പങ്കുവച്ചത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 

Gd96H5AXkAAd8Ii

ലോക പിക്കിള്‍ബോള്‍ ലീഗ് മത്സരത്തില്‍ നിന്നുള്ള നിരവധി ഫോട്ടോകള്‍ പങ്കിട്ടതോടെയാണ് സാമന്തയുടെയും രാജിന്റെയും ബന്ധം ആരാധകര്‍ അറിയുന്നത്. ചെന്നൈ സൂപ്പര്‍ ചാമ്പ്യന്‍ പിക്കിള്‍ ബോള്‍ ടീമിന്റെ സാരഥിയാണ് സാമന്ത.

സിറ്റാഡെലിനെക്കൂടാതെ, ആമസോണ്‍ പ്രൈമിനുവേണ്ടി ദി ഫാമിലി മാന്‍ രണ്ടാം സീസണില്‍ സാമന്തയും രാജും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

Gd96H4-WIAArpzu

സാമന്തയും നാഗ ചൈതന്യയും 2021 ല്‍ ആണ് വിവാഹമോചിതരായത്. രാജ് 2022 ല്‍ തന്റെ ആദ്യ ഭാര്യയില്‍നിന്നു വേര്‍പിരിഞ്ഞു.

Advertisment