ശോഭനയുടെ വീട്ടില്‍ മോഷണം, പണമെടുത്തത് വീട്ടിലെ ജോലിക്കാരിയെന്ന് റിപ്പോര്‍ട്ട്

ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാര്‍ച്ച്‌ മുതലാണ് മോഷണം തുടങ്ങിയത്

author-image
admin
New Update
ശോഭന വിവാഹിതയാകാത്തതിന് കാരണം സൂപ്പര്‍ താരമല്ല, ആ പെണ്‍കുട്ടി ? സത്യം ഇതാണ്…

നടി ശോഭനയുടെ വീട്ടില്‍ മോഷണം. ചെന്നൈയിലെ വീട്ടില്‍ ജോലിക്കാരിയായി എത്തിയ കടലൂര്‍ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Advertisment

ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാര്‍ച്ച്‌ മുതലാണ് മോഷണം തുടങ്ങിയത്. പണം നഷ്ടപ്പെടുന്നുവെന്ന സംശയം തോന്നിയ ശോഭന, വിജയയോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്.

പണം ശോഭനയുടെ ഡ്രൈവര്‍ മുരുകന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി, മകള്‍ക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി. സത്യം മനസിലായതോടെ ശോഭന പരാതി പിൻവലിച്ചെന്നും, വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ശോഭന വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

shobhana
Advertisment