/sathyam/media/media_files/2025/10/11/abhimanyu-2025-10-11-14-07-23.jpg)
കൊച്ചി: എംമ്പുരാനിലെ വില്ലൻ ബാബ് ബ​ജ്റം​ഗിയായി തിളങ്ങിയ അഭിമന്യു സിം​ഗ് വീണ്ടും മലയാള മണ്ണിലേക്ക് എത്തുന്നു. എന്നാൽ ഇത്തവണ എത്തുന്നത് വില്ലനായിട്ടല്ല. നായകനായിട്ടാണ് ഈ വരവ്.
ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു സിം​ഗ് വീണ്ടു മലയാള സിനിമയിലേക്ക് എത്തുന്നത്. അഭിമന്യു സിം​ഗിനെ സ്വാ​ഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു.
ഒട്ടനവധി ഹിന്ദി ചിത്രങ്ങളിൽ തിളങ്ങിയ അഭിമന്യു സിം​ഗ് എമ്പുരാനിലെ ക്രൂരനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്.
കഴിഞ്ഞ ദിവസം ടൈറ്റിൽ പുറത്തുവിട്ടതിന് ശേഷം വവ്വാൽ ടീം പുറത്തിവിടുന്ന ഏറ്റവും വലിയ അപ്ഡേറ്റാണ് അഭിമന്യു സിം​ഗിന്റെ കടന്നുവരവ്.
ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വ്വവാലിന്റെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന വവ്വാൽ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്.
മനോജ് എംജെ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്.
എഡിറ്റർ- ഫൈസൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.