New Update
/sathyam/media/media_files/EKzNWiJDReUBrQm1p8wA.jpg)
നിരവധി വീഡിയോകൾ ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും അവയൊക്കെ വൈറലായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകൾക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
Advertisment
ഒരു എയർപോർട്ടിൽ ബാഗേജ് കറൗസലിൽ കിടക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഓൺലൈനിൽ ഷെയർ ചെയ്യപ്പെട്ട് നിമിഷ നേരംകൊണ്ടുത്തന്നെ ഇത് വലിയ തോതിലുള്ള വിമർഷനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരിക്കുകയാണ്. സുരക്ഷാ പ്രോട്ടോക്കോളുകളോടുള്ള അവഗണനയുടെയും ആളുകൾ അശ്രദ്ധമായ പെരുമാറ്റത്തെയും വിമർശിച്ച് കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നവയിൽ അധികവും.
The virus has reached the airports too 🤡🤡 pic.twitter.com/RdFReWtWjH
— desi mojito 🇮🇳 (@desimojito) March 29, 2024