അന്താരാഷ്ട്ര ട്രാന്‍സ്‌ജെന്‍ഡര്‍ ദിനത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് സ്‌നേഹം ആശംസിച്ച് കൊണ്ട് സുസ്‌മിത സെന്‍; ആഹ്ളാദിക്കാനായി കൈകൊട്ടൂ എന്ന് താരം

author-image
Gaana
New Update

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്‌റ്റിവിസ്റ്റ് ശ്രീഗൗരി സാവന്ത് ആകാന്‍ ഒരുങ്ങി ബോളിവുഡ് താരം സുസ്‌മിത സെന്‍. താലി ബജാഊംഗി നഹി, ബജ്‌വാഊംഗി എന്ന ചിത്രത്തിലാണ് സുസ്‌മിത സെന്‍ ശ്രീഗൗരി സാവന്തായി വേഷമിടുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

Advertisment

publive-image

അന്താരാഷ്ട്ര ട്രാന്‍സ്‌ജെന്‍ഡര്‍ ദിനമായ ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് സ്‌നേഹം ആശംസിച്ച് കൊണ്ട് സുസ്‌മിത സെന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. ശ്രീഗൗരിക്കൊപ്പമാണ് താരത്തെ വീഡിയോയിൽ കാണാനാവുന്നത്.

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ ജീവിതത്തില്‍ താലി (പ്രത്യേക രീതിയിലുള്ള കൈകൊട്ട്) യുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീഗൗരി സംസാരിക്കുന്നത്തിലൂടെ ആണ് വീഡിയോ തുടങ്ങുന്നത്. പണം ആവശ്യപ്പെടുന്നതിനായി ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതു മുതല്‍ ദേഷ്യവും വീര്‍പ്പുമുട്ടലും ഇല്ലാതാക്കുന്നതു വരെ ഇന്ത്യയില്‍ താലി ട്രാന്‍സ്‌ജെന്‍ഡറുകളുടെ പര്യായമാണ്.

ആരെല്ലാം കൈകള്‍ കൊട്ടിയിരുന്നുവോ, അവരെല്ലാം ഇപ്പോഴും കൈകള്‍ കൊട്ടണം. ഇതാ നിങ്ങൾക്ക് സ്നേഹവും സമാധാനവും സന്തോഷവും നേരുന്നു എന്നാണ് ഇന്‍റർനാഷണൽ ട്രാൻസ്‌ജെൻഡർ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് സുസ്‌മിത പറയുന്നത്.

നേരത്തെ വന്ന റിപ്പോർട്ടുകള്‍ പോലെ, ശ്രീഗൗരി സാവന്തിന്റെ പ്രചോദനാത്മകമായ ജീവിതം പറയുന്ന സീരീസാണ് താലി ബജാഊംഗി നഹി, ബജ്‌വാഊംഗി. ശ്രീഗൗരിയുടെ കുട്ടിക്കാലം, പരിവർത്തനം, ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ പ്രസ്ഥാനത്തിലേക്കുള്ള വിപ്ലവകരമായ സംഭാവനകൾ എന്നിവയാണ് സിനിമയുടെ പ്രമേയം.

Advertisment